കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ മുംബൈ സന്ദര്‍ശിക്കുന്നു

  • By Nisha Bose
Google Oneindia Malayalam News

{image-14-manmohan-thinking.jpg malayalam.oneindia.comദില്ലി: മുംബൈയില്‍ 18 പേരുടെ മരണത്തിനിടയാക്കിയ പ്രദേശങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യാഴാഴ്ച വൈകിട്ട് സന്ദര്‍ശിക്കും. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശന സമയം വെളിപ്പെടുത്തിയിട്ടില്ല.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിച്ചിരിപ്പിക്കുന്ന ഏതെങ്കിലും ഒരു ആശുപത്രി അദ്ദേഹം സന്ദര്‍ശിക്കും. മുംബൈയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി അദ്ദേഹം മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

ഇതിനിടെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും മുംബൈ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം സ്‌ഫോടനത്തെ കുറിച്ച് മുന്‍പ് ഇന്റലിജന്‍സിനു കണ്ടെത്താന്‍ കഴിയാതിരുന്നത് ഒരു വീഴ്ചയായിട്ടു കാണാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞു. വളരെ ആസൂത്രിതമായി നടത്തിയ സ്‌ഫോടനമാണിതെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

English summary
Prime Minister Manmohan Singh will visit terror-hit Mumbai on Thursday evening, an official in his office said. Home minister P Chidambaram sought to clarify that absence of intelligence inputs did not necessarily mean a a failure of the concerned agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X