കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം സുരക്ഷ, പിന്നെ നിലവറ തുറക്കാം: കോടതി

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
ദില്ലി: അമൂല്യമായ നിധിശേഖരം കണ്ടെത്തിയ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനത്തില്‍ സുപ്രീം കോടതിയ്ക്ക് അതൃപ്തി. സുരക്ഷ സംബന്ധിച്ച് തീരുമാനമായശേഷം മാത്രമേ ബാക്കി നിലവറകള്‍ തുറക്കേണ്ടതുള്ളുവെന്ന് കോടതി പറഞ്ഞു.

വിദഗ്ധരുടെ സഹായത്തോടെ ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മൂല്യനിര്‍ണയം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉരുക്കു ചുമര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കോടതി പറഞ്ഞു.

നിലവില്‍ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു. ചരിത്രപരമായ പ്രാധാന്യമില്ലാത്തവ പണമായി മാറ്റണമെന്ന രാജകുടുംബത്തിന്റെ അപേക്ഷ കോടതി തള്ളി.

ഇതിനിടെ നിധി നിലവറയില്‍ത്തന്നെ സൂക്ഷിക്കണമന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് വീണ്ടും ജൂലൈ 22ന് വെള്ളിയാഴ്ച പരിഗണിക്കും.

English summary
The Supreme Court today expressed displeasure over the security measures provided at the Sree Padmanabhaswamy temple following the recovery of treasure trove valued upto Rs one lakh crore during the inventory process of the temple vaults
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X