കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാവേരി രണ്ടുപതിറ്റാണ്ടായി ഹിറ്റ്‌ലിസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Mumbai Blast
മുംബൈ: നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സ്വര്‍ണ വ്യാപാരത്തിനു പേരുകേട്ട സവേരി ബസാറില്‍നിന്ന്. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ പ്രമുഖ സ്ഥാനമാണീ പ്രദേശത്തിന്.
[മുംബൈ സ്ഫോടന ചിത്രങ്ങള്‍]

1993മുതല്‍ക്കാണ് ഭീകരര്‍ സാവേരിയെ ലക്ഷ്യമിട്ടു തുടങ്ങിയത്. മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയില്‍ സവേരി ബസാറും ലക്ഷ്യമായിരുന്നു. പക്ഷേ, ഇവിടെ സ്ഥാപിച്ചിരുന്ന ബോംബ് കണ്ടെടുത്തു നിര്‍വീര്യമാക്കാന്‍ പൊലീസിനു സാധിച്ചു. എന്നാല്‍, 2003 ഓഗസ്റ്റില്‍ ഭീകരര്‍ ലക്ഷ്യം കാണുക തന്നെ ചെയ്തു. 54 പേരാണ് അന്ന് മരിച്ചത്. [വീഡിയൊ]

വീതിയില്ലാത്ത പാതയുടെ ഇരുവശവും കടകള്‍ തിങ്ങിനിറഞ്ഞ ഇടുങ്ങിയ പ്രദേശം, ആളുകള്‍ക്ക് നടക്കാന്‍ പോലും കഴിയാത്തത്ര തിരക്ക്., സുരക്ഷാപാളിച്ചകള്‍ക്കുള്ള സാധ്യത തുടങ്ങിയവയെല്ലാം ഭീകരര്‍ സവേരി ബസാറിനെ ലക്ഷ്യമാക്കാന്‍ കാരണങ്ങളായി പറയപ്പെടുന്നു.

English summary
This is the third blast in Zaveri Bazar and the second in Dadar since the 1993 serial bombings—the first time Mumbai was attacked. In the last decade, the city has been hit more than half-adozen times, but Zaveri Bazar, Mumbai's glittering jewellery market, has become a terrorist target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X