ഇന്ദു കേസ്: സുഭാഷിന് നുണപരിശോധന നടത്തി
കോഴിക്കോട്: ഗവേഷണ വിദ്യാര്‍ഥിനിയായ ഇന്ദുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എന്‍ഐടിയിലെ അധ്യാപകനും ഇന്ദുവിന്റെ സുഹൃത്തുമായ സുഭാഷിനെ പോളിഗ്രാഫി പരിശോധനയ്ക്ക് വിധേയനാക്കി.
എട്ട് മണിക്കൂറോളം നീണ്ട പരിശോധനയുടെ ഫലം രണ്ടാഴ്ചയ്ക്കകം പുറത്ത് വരുമെന്നാണ് അറിയുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് പരിശോധന നടന്നത്.
ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സുഭാഷിനെ നാര്‍ക്കോ പരിശോധനയ്ക്കും വിധേയനാക്കുമെന്ന് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. െ്രെകംബ്രാഞ്ച് എസ്.പി ഉണ്ണിരാജ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പോളിഗ്രാഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ പ്രദീപാണ് പരിശോധന നടത്തിയത്.
സംഭവവുമായി സുഭാഷിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയുന്ന കാര്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇയാള്‍ പരിശോധനകളോട് നന്നായി സഹകരിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.












Click it and Unblock the Notifications