കൊച്ചി: ലാവലിന്‍ അഴിമതി കേസില്‍ തുടരന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
ലാവലിന്‍ കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് െ്രെകം എഡിറ്റര്‍ നന്ദകുമാര്‍ ഹര്‍ജി നല്‍കിയത് പ്രശസ്തിക്കുവേണ്ടിയും മറ്റ് ഗൂഢോദ്ദേശത്തോടുകൂടിയുമാണെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു.
മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ഹര്‍ജിയിലുള്ള തുടര്‍ നടപടികള്‍ ജസ്റ്റിസ് ബി പി റേ അവസാനിപ്പിച്ചു.