ബജറ്റില്‍ 99.8 കോടിയുടെ പുതിയ പദ്ധതികള്‍

തിരുവനന്തപുരം നഗര വികസനത്തിനായി 30 കോടി രൂപ അനുവദിയ്ക്കും. കെ കരുണാകരന്റെ പേരില്‍ പുതിയ സ്റ്റേഡിയം പണിയാനായി രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മിഠായി തെരുവ് പൈതൃക തെരുവാക്കി മാറ്റുമെന്നും പ്രഖ്യാപനമുണ്ട്. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കുമെന്നും കെഎം മാണി അറിയിച്ചു. ആറ്റുകാല്‍ ക്ഷേത്ര വികസനത്തിനായി 12 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി എത്ര രൂപ വേണമെങ്കിലും ചിലവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കെഎം മാണി അറിയിച്ചു. ക്ഷേത്ര സുരക്ഷയ്ക്കായി വകയിരുത്തിയ ഒരു കോടി രൂപ അപര്യാപ്തമാണെന്നു മുന്‍പു കോടതി വിമര്‍ശിച്ചിരുന്നു.
സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം വോട്ട് ഓണ്‍ അകൗണ്ട് ചര്‍ച്ചയ്ക്ക് മുന്‍പ് പുറത്തിറക്കുമെന്നും കെഎം മാണി അറിയിച്ചു. പുതിയ പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചതോടെ ബജറ്റ് കമ്മി 450 കോടി രൂപയായി ഉയരും.












Click it and Unblock the Notifications