നിധി നിലവറയില്‍ത്തന്നെ സൂക്ഷിക്കണം: സര്‍ക്കാര്‍

ക്ഷേത്രവും പരിസരവും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നും എത്രയുംവേഗം ഇവിടെ സ്ഥിരം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉന്നത പോലീസ് സമിതി, ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
നിധി ക്ഷേത്രത്തില്‍ സംരക്ഷിക്കാനുള്ള സുരക്ഷാ സംവിധാനം ഒരുക്കാന്‍ തങ്ങള്‍ സജ്ജമാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.
പോലീസ് റിപ്പോര്‍ട്ടിന്റെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാവും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം തയ്യാറാക്കുക. ടി.പി.സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയില്‍ ജൂലൈ 16നാണ് സുപ്രീംകോടതി തുടര്‍വാദം കേള്‍ക്കുക.












Click it and Unblock the Notifications