കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരേതന്റെ നിത്യശാന്തിയ്ക്ക് സുന്ദരികളുടെ നഗ്നനൃത്തം

  • By Lakshmi
Google Oneindia Malayalam News

Funerals Dancer
തായ്‍പേയ്: മരണത്തിന് പല അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താമെങ്കിലും ദുഖമുണ്ടാക്കുന്ന ഒരു നഷ്ടപ്പെടലാണതെന്ന കാര്യത്തില്‍ സംശയമില്ല. ചില സംസ്‌കാരങ്ങളില്‍ വിജയകരമായ ജീവിതം കഴിഞ്ഞ് ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെടുമ്പോള്‍ അത് ആഘോഷിക്കേണ്ടതാണെന്ന കാഴ്ചപ്പാടാണുള്ളത്.

അതുകൊണ്ട് തന്നെയാണ് തമിഴരും കന്നഡികരും മൃതദേഹവുമായി വാദ്യഘോഷവും പടക്കം പൊട്ടിക്കലുമായി ഘോഷയാത്ര നടത്തുമ്പോള്‍ നമ്മള്‍ മലയാളികള്‍ അന്തിച്ച് നോക്കിനില്‍ക്കുന്നത്.

ഏതാണ്ട് ഇതേപോലെയാണ് തായ്‍വാനിലെ സംസ്‌കാരവും ഇവര്‍ ഒരു കാര്‍ണിവല്‍ പോലെയാണ് മരണത്തെ കൊണ്ടാടുന്നത്. പോപ് സംഗീതവും നഗ്നനൃത്തവുമൊക്കെയാണ് തായ്‍വാനിലെ മരണാനന്തരച്ചടങ്ങുകളെ കൊഴുപ്പിക്കുന്നത്.

ശവഘോഷയാത്രയ്ക്ക് ഇവര്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. പ്രത്യേകം അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം വെയ്ക്കുക, ഇതിന് ഇലക്ട്രിക് ഫ്ലവര്‍ കാര്‍ എന്നാണിവര്‍ പറയുന്നത്. ഇതിനകത്ത് ഒരുകൂട്ടം സുന്ദരികളുണ്ടാകും, ഘോഷയാത്രക്കിടെ ഇവര്‍ തുണിയുരിയുകയും നഗ്നനൃത്തം നടത്തുകയും ചെയ്യുമത്രേ.

സംസ്‌കാരച്ചടങ്ങുകളില്‍ കൂടുതല്‍ ആളുകളെക്കൂട്ടി വമ്പ് തെളിയുക്കുകയാണ് ഇതിന്റെ ലക്ഷ്യം. പലരും നടത്തുന്ന ഈ ഐഡിയ പൊളിയാറുമില്ല. നഗ്നനൃത്തമുള്ള ശവഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഒട്ടേറെ ആളുകളെത്തും എല്ലാവരുടെയും താല്‍പര്യം നഗ്നനൃത്തം കാണുകയെന്നതുതന്നെയാണ്.

മരിച്ചയാളുടെ ആത്മാവിനെ സന്തോഷിപ്പിക്കാനാണത്രേ നഗ്നനൃത്തം നടത്തുന്നത്. പരേതന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തുന്ന ദുരാത്മാക്കള്‍ ഈ നഗ്നനൃത്തം കണ്ട് സന്തോഷിക്കുമെന്നും അങ്ങനെ മരിച്ചയാള്‍ക്ക് നിത്യശാന്തി ലഭിയ്ക്കുമെന്നും ചിലര്‍ വിശ്വസിക്കുന്നു.

തായ്‍വാനിലെ നഗരങ്ങളിലാണ് ഇത്തരം അടിപൊളി ശവസംസ്‌കാരങ്ങള്‍ നടക്കുന്നതെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഗ്രാമങ്ങളിലാണ് ഈ പരിപാടികള്‍ക്ക് ഏറെ ആരാധകരുള്ളത്. പാശ്ചാത്യ സംസ്‌കാരം തായ് വാന്റെ ജനതയെ കീഴടക്കിക്കഴിഞ്ഞെന്നും അതിന്റെ പ്രതിഫലനമാണ് ഇത്തരം രീതികളെന്നുമാണ് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നത്.

തായ്‍വാനിലെ ഈ സംസ്കാരത്തെക്കുറിച്ച് നരവംശശാസ്ത്രജ്ഞനായ മാര്‍ക് എല്‍ മൊസ്കോവിച്ച് ദി ഡെഡ്: ഫ്യൂണറല്‍ സ്ട്രിപ്പേഴ്സ് ഇന്‍ തായ്‍വാന്‍ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. നാല്‍പത് മിനിറ്റ് നീളുന്ന ഈ ഡോക്യുമെന്ററിയില്‍ ഘോഷയാത്രയുടെ ദൃശ്യങ്ങളും നര്‍ത്തകിമാരുമായുള്ള സംഭാഷണങ്ങളുമെല്ലാമുണ്ട്.

എന്തായാലും സ്ട്രിപ് ക്ലബ്ബുകളില്‍പ്പോയി നഗ്നനൃത്തം കാണുന്നതിന് പകരം കാശുചെലവാക്കാതെ ശവഘോഷയാത്രയില്‍ അത് കാണുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ ആളുകള്‍ ഘോഷയാത്രകള്‍ കാണാന്‍ തടിച്ചുകൂടുകയാണ്.

English summary
People in Taiwan have come up with a new way to honour the dead – they call strippers to dance for the deceased at funerals.For a modest fee, the scantily-clad women arrive on an Electric Flower Car, to gyrate erotically in front of the departed and their mourners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X