13കാരിയെ കുഴല്‍ക്കിണറില്‍ തടവിലാക്കി പീഡിപ്പിച്ചു
സുല്‍ത്താന്‍പൂര്‍(യുപി): ഉത്തര്‍പ്രദേശില്‍ വീണ്ടും പട്ടികവിഭാഗക്കാരിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായി
മരുന്നുവാങ്ങാന്‍ പോയ പതിമൂന്നുകാരിയെ രണ്ട് യുവാക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയും രണ്ടുദിവസം തുടര്‍ച്ചയായി പീഡിപ്പിയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടിയെ ഒരു കുഴല്‍ക്കിണറിനുള്ളിലാണ് ഇവര്‍ തടവിലാക്കിയതെന്നും പൊലീസ് പറഞ്ഞു.
തടവില്‍നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി വ്യാഴാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നുവെന്ന് എസ് ഗോവിന്ദ് അഗര്‍വാള്‍ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications