കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്ഫോടനം: ക്യാമറ ദൃശ്യങ്ങളില്‍ സഹായകമാവില്ല?

  • By Ajith Babu
Google Oneindia Malayalam News

Mumbai Blast
മുംബൈ: സ്‌ഫോടന പരമ്പരയെത്തുടര്‍ന്നു പൊലീസ് പരിശോധിച്ച സിസി ടിവി ദൃശ്യങ്ങള്‍ കേസിനെ സഹായിക്കുന്നവയല്ലെന്ന് സൂചന. ഓപ്പറ ഹൗസ് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളില്‍ കണ്ട ചിലരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സുപ്രധാന തെളിവാകുമെന്നു അന്വേഷണ സംഘങ്ങളുടെ പ്രതീക്ഷ.

സ്‌ഫോടനം നടന്ന സ്ഥലങ്ങളിലെ സിസി ടിവി ക്യാമറദശ്യങ്ങളില്‍ പതിഞ്ഞവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുന്ന ഇവരെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവര്‍ വജ്ര ഊഹക്കച്ചവടക്കാരോ മറ്റേതെങ്കിലും ബിസിനസുമായി ബന്ധപ്പെട്ടവരോ ആയേക്കാമെന്നു മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ നിന്നു വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. ഇവരും എടിഎസ് സംഘവും ചേര്‍ന്നു ഫൊറന്‍സിക് തെളിവുകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

English summary
Over 24 hours have lapsed since the Mumbai blasts, but authorities are still clueless about the perpetrators of this act of terror.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X