ജയമാലയ്ക്ക് സമന്‍സ്
റാന്നി: ശബരിമലയില്‍ പ്രവേശിച്ച് അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്ന വിവാദ വെളിപ്പെടുത്തലുമായി രംഗത്തു വന്ന കേസിലെ ഒന്നാം പ്രതി കന്നഡ നടി ജയമാലയ്ക്ക് കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ സമന്‍സ് അയക്കും. കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
കൂടാതെ രണ്ടാം പ്രതി ജോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍, മൂന്നാം പ്രതി മാനേജര്‍ രഘുപതി എന്നിവര്‍ക്കും സമന്‍സ് അയക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്.
2006ല്‍ ദേവപ്രശ്‌നം വച്ചതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്. ശബരിമലയില്‍ സ്ത്രീ സാന്നിധ്യമുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ കണ്ടു. ഇതിനെ തുടര്‍ന്ന് താന്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടിട്ടുണ്ടെന്നും ജയമാല വെളിപ്പെടുത്തിയതാണ് കേസിനാധാരമായത്












Click it and Unblock the Notifications