കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹനും സോണിയയും മുംബൈ സന്ദര്‍ശിച്ചു

  • By Ajith Babu
Google Oneindia Malayalam News

Manmohan-Sonia Gandhi
മുംബൈ : മുംബൈയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനങ്ങള്‍ കിരാതമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച രാത്രി മുംബൈയിലെത്തിയ പ്രധാനമന്ത്രി മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. (സ്ഫോടനം-വീഡിയോ)

മുംബൈ ഭീകരാക്രമണം പോലുള്ള ആക്രമണങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളും. ആക്രമണം നടത്തിയവരെ വിശ്രമമില്ലാതെ പിന്തുടര്‍ന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. (മുംബൈ സ്ഫോടനത്തിന്റെ ചിത്രങ്ങള്‍)

ജനങ്ങളുടെ ദുഃഖവും വേദനയും രോഷവും ഞാനും പങ്കുവയ്ക്കുന്നു. മുംബയില്‍ നിരപരാധികളെ കൊലപ്പെടുത്തിയ കിരാതമായ ഭീകരതയെ അപലപിക്കാന്‍ എനിക്ക് വാക്കുകളില്ല പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയും സോണിയയും ജെജെ. ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷംരൂപവീതവും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷംരൂപ വീതവും പ്രധാനമന്ത്രിയുടെ ആശ്വാസനിധിയില്‍നിന്ന് സഹായധനമായി നല്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഉടന്‍ നടപടി കൈക്കൊള്ളാന്‍ സംസ്ഥാനസര്‍ക്കാറിന് നിര്‍ദേശം നല്കിയതായി പ്രധാനമന്ത്രി അറിയിച്ചു.

English summary
The Indian prime minister, Manmohan Singh, has promised that security forces will locate the culprits behind Wednesday's triple bomb attacks in Mumbai and bring them to justice. No group has claimed responsibility for the attacks, which killed 18 people and wounded 131 others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X