കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനത്തിനിടെ വജ്രമഴ

  • By Nisha Bose
Google Oneindia Malayalam News

Mumbai Blast
മുംബൈ: നഗരത്തെ ഞെട്ടിച്ച സ്ഫോടന പരമ്പരയ്ക്കിടെ 25 കോടി രൂപയുടെ വജ്രങ്ങള്‍ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി വ്യാപാരികള്‍.

ബുധനാഴ്ച സ്‌ഫോടനമുണ്ടായ സ്ഥലങ്ങളിലൊന്നായ ഓപ്പറ ഹൗസ് വജ്രവ്യാപാരത്തിനു പേരു കേട്ടയിടമാണ്. ഇവിടെ സ്‌ഫോടനമുണ്ടായ സമയത്ത് വ്യാപാരികള്‍ കടയില്‍ വജ്രങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങുകയായിരുന്നുവത്രേ. ഇതിനു പുറമേ വ്യാപാരികള്‍ പോക്കറ്റിലും മറ്റും സൂക്ഷിച്ചിരുന്ന വജ്രങ്ങള്‍ കൂടി നിലത്തു വീണതോടെ വജ്രമഴ പെയ്ത പ്രതീതിയായി.

ഇത്തരത്തില്‍ വ്യാപാരികള്‍ക്ക് നഷ്ടപ്പെട്ട വജ്രത്തിന്റെ മൂല്യം ഏതാണ്ട് 25 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടന സ്ഥലത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തതു കൊണ്ട് വ്യഴാഴ്ച രാവിലെ പലരും വജ്രം തിരഞ്ഞ് നടക്കുന്നത് കാണാമായിരുന്നു. തെളിവുകള്‍ ശേഖരിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ ഇതു കൈക്കലാക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇവര്‍ കരുതുന്നത്.

അതേ സമയം വജ്രങ്ങളെ ഓര്‍ത്തല്ല, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതോര്‍ത്താണ് തങ്ങള്‍ ദുഖിക്കുന്നതെന്ന് വജ്രവ്യാപാരികള്‍ പറയുന്നു.

English summary
Amidst the deafening burst of shrapnel that went up when a bomb detonated at Opera House on Wednesday evening, there was something that rained down: diamonds packed in tiny butter paper packets and hidden in secret vest pockets. It was that time of the day when most traders had wrapped up work and were sipping hot tea and chewing mawa before heading to the safety vaults; others had smoothly lined up their gems on red velvet and were taking the last count.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X