നിത്യാനന്ദ കുട്ടിയെപ്പോലെ, പീഡനത്തിന് കഴിവില്ല

മാനസസരോവര്‍ സന്ദര്‍ശിയ്ക്കുന്നതിനായി ഹൈക്കോടതി നിത്യാനന്ദയ്ക്ക് ജൂലായ് 31വരെ സമയം അനുവദിച്ചിരുന്നതായും എന്നാല്‍ 21ന് തിരിച്ചെത്തണമെന്ന രാമനഗരം കോടതിയുടെ വിധി ഇതിനെതിരാണെന്നും നിത്യാനന്ദയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ജാമ്യ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
അതേ സമയം സര്‍ക്കാര്‍ നിയമിച്ച പ്രത്യേക കൗണ്‍സില്‍ നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ ഹര്‍ജികളിന്‍ മേല്‍ ജസ്റ്റിസ് കെഎന്‍ വിശ്വേശ്വരയ്യ ഉടന്‍ വിധി പ്രസ്താവിച്ചേക്കും.












Click it and Unblock the Notifications