കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ ചെവികടിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ചു

  • By Nisha Bose
Google Oneindia Malayalam News

പത്തനാപുരം: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ ചെവി കടിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ചു. പിറവന്തൂര്‍ മാക്കുളം സ്വദേശി ജേക്കബ്(48) ആണ് ഭാര്യ ജയ(41)യുടെ ചെവി കടിച്ചെടുത്തത്. പത്തനാപുരം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ജേക്കബ്.

മദ്യപാനിയായ ജേക്കബ് സ്ഥിരം ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് ജയ നല്‍കിയ മൊഴിയില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ ജേക്കബ് പതിവു പോലെ ഭാര്യയുമായി വഴക്കുണ്ടാക്കി. വഴക്കിനിടയില്‍ അടിയേറ്റു വീണ ജയയുടെ ദേഹത്തു കയറിയിരുന്ന് ഇവരുടെ ഇടതു ചെവി കടിച്ചെടുക്കുകയായിരുന്നു. വേദന കൊണ്ടു പുളഞ്ഞ ജയ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. സമീപത്തെ പുരയിടത്തില്‍ ബോധം കെട്ടു വീണ ജയയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നാട്ടുകാര്‍ എത്തിയതു കണ്ട് ഭയന്ന ജേക്കബ് ചെവി ഫ്രിഡ്ജില്‍ വ്ച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. എന്നാല്‍ ചെവി തുന്നിച്ചേര്‍ക്കാന്‍ വിഷമമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഒളിവില്‍ പോയ ജേക്കബിനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

English summary
Husband bite wife and cut her ear in Pathanapuram. She has been admitted to hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X