തറക്കല്ലിടലിനിടെ തല്ല്; മന്ത്രിമാര്‍ മടങ്ങി
തിരുവനന്തപുരം: ആസൂത്രണ സമിതി ആസ്ഥാന മന്ദിരത്തിന് തറക്കില്ലിടുന്നതിനെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ വന്‍ സംഘര്‍ഷത്തിന് ഇടയാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു തറക്കില്ലിടല്‍ ചടങ്ങ് നിര്‍വഹിക്കാനിരുന്നത്. മൂന്ന് മണിയോടെ മുഖ്യമന്ത്രി ചടങ്ങിനെത്തിയപ്പോള്‍ പന്തലിലേക്കെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പുതിയതായി നിര്‍മ്മിക്കുന്ന മന്ദിരത്തിന്റെ തറക്കല്ലിടല്‍ നേരത്തെയുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയതാണെന്നും വീണ്ടും ഇതേ പരിപാടി നടത്തരുതെന്നുമായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം.
മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ വേദിയില്‍ കയറി അവിടെയുണ്ടായിരുന്ന കസേരകളും തല്ലിത്തകര്‍ത്തു. ഇത് തടയാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഭവത്തെ തുടര്‍ന്ന് പരിപാടി റദ്ദാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മടങ്ങി. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications