മാധ്യമ വേട്ട; പ്രതിപക്ഷം സഭ വിട്ടു

ഇപി.ജയരാജന്‍ ആണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. പൊലീസും ഗുണ്ടാ മാഫിയകളും തമ്മിലുള്ള ബന്ധമാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ഇതിന് തെളിവാണ്. മാദ്ധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ജയരാജന്‍ ആരോപിച്ചു.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തെ ഗൌരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യാവിഷന്‍ ബ്യൂറോചീഫ് മാര്‍ഷല്‍ വി.സെബാസ്റ്റ്യനെ മര്‍ദ്ദിച്ച രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാളയം എല്‍എംഎസ് വളപ്പില്‍ വെച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച കേസില്‍ 28 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യാതൊരു പ്രകോപനവും കൂടാതെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നതെന്നും, ഇക്കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ വാക്കൗട്ട്.












Click it and Unblock the Notifications