പറവൂര്‍ പീഡനം തമിഴ്‌നാട് സിഐയ്ക്ക ജാമ്യമില്ല
കൊച്ചി: പറവൂര്‍ പീഡനകേസില്‍ തമിഴ്‌നാട് പൊലീസിലെ സിഐ ശക്തിവേല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.
പോലീസ് ഉദ്യോഗസ്ഥനായ ശക്തിവേല്‍ നേരത്തെ പിടിയിലായ തമിഴ്‌നാട് ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ട്രാക്ടര്‍ മണികണ്ഠന്റെ ആതിഥ്യം സ്വീകരിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.
നാലുവര്‍ഷത്തിനിടെ പിതാവടക്കം ഇരുനൂറോളം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സിനിമാ മേഖലയിലുള്ളവര്‍ കൂടുതലായി ഈ കേസില്‍ ഉള്‍പ്പെടുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പെണ്‍കുട്ടി മൊഴി നല്‍കിയില്ലെന്ന് പറഞ്ഞ് അന്വേഷണസംഘം ഇവരെയൊക്കെ ഒഴിവാക്കിയ സ്ഥിതിയാണിപ്പോള്‍.












Click it and Unblock the Notifications