കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ അധ്യാപകനെതിരെ കേസ്
തൃശൂര്‍: പെണ്‍കുട്ടികളുടെ കുളിമുറിയില്‍ നിന്ന് രംഗങ്ങള്‍ പകര്‍ത്തിയ അധ്യാപകനെതിരെ കേസ്. പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ അധ്യാപകനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
വെള്ളായിനിക്കര കാര്‍ഷിക കോളേജില്‍ നിന്നും പഠന സംബന്ധമായി പട്ടാമ്പി പ്രാദേശിക കേന്ദ്രത്തിലെത്തിയതായിരുന്നു ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന വിദ്യാര്‍ഥി സംഘം. വിദ്യാര്‍ഥികള്‍ താമസിക്കുന്ന ട്രെയിനിങ് ഹോസ്റ്റലിന്റെ ചുമതല ഈ അധ്യാപകനായിരുന്നു. അതിനാല്‍ ഇയാളുടെ താമസവും വിദ്യാര്‍ഥികളോടൊപ്പമായിരുന്നു.
ബുധനാഴ്ച രാത്രി ഏഴര മണിയോടെ പെണ്‍കുട്ടികളുടെ പൊതു ബാത്ത്‌റൂമില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങളെടുത്തു എന്നാണ് പരാതി. കുട്ടികള്‍ തന്നെയാണ് ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തു വന്നത്. അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications