കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ക്ലേയ്‌സ് ഇന്ത്യക്കാരെ പിരിച്ചുവിടുന്നു

  • By Nisha Bose
Google Oneindia Malayalam News

Barclays
മുംബൈ: ബ്രിട്ടീഷ് ബാങ്കായ ബാര്‍ക്ലേയ്‌സ് ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടുന്നു. ബാങ്കിന്റെ കോര്‍പ്പറേറ്റ് ബാങ്കിങ് ബിസിനസ്സ് ഇന്‍വെസ്റ്റ്മെന്റ് യൂണിറ്റില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചു വിടല്‍ എന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ റീട്ടെയില്‍ ബാങ്കിങ്ങില്‍ ബാര്‍ക്ലേയ്‌സിന് ഇതു വരെ നേട്ടമുണ്ടാക്കാനായിട്ടില്ലെന്നുള്ളതും പിരിച്ചു വിടലിന് ഒരു കാരണമാണ്.

ഇരുപത്തഞ്ചോളം മുതിര്‍ന്ന ജീവനക്കാരോട് പിരിഞ്ഞു പോകാന്‍ ബാര്‍ക്ലേയ്‌സ് ബാങ്ക് ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. കോര്‍പ്പറേറ്റ് ബാങ്കിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ തീരുമാനം. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ബാങ്കാണ് ബാര്‍ക്ലേയ്‌സ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാര്‍ക്ലേയ്‌സ് ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണംകുറച്ചിട്ടുണ്ട്. 2007-08 ല്‍ 2,068 ജീവനക്കാരുണ്ടായിരുന്നത് 2009-10 ല്‍ 1,083 ആക്കി കുറച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഈ ബാങ്കിന് ആയിരത്തില്‍ താഴെ മാത്രമേ ജീവനക്കാരുള്ളൂ.

English summary
British bank Barclays has laid off scores of staff in its unit in India as it cuts costs amid slowing opportunities for growth, said people familiar with the development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X