ഇന്‍ഫോസിസിന് പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍

നിലവിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, കമ്പനിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍, പ്രധാന ബിസിനസ് യൂണിറ്റുകളുടെ മേധാവികള്‍ എന്നിവരടങ്ങിയതാണ് പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍.
കമ്പനിയുടെ ബിസിനസ് നയങ്ങളും തന്ത്രങ്ങളും മറ്റും ആവിഷ്‌കരിക്കുന്ന ഉന്നതതല ബോഡിയാണ് ഇത്. ഇതില്‍ കഴിവുറ്റ പ്രൊഫഷണലുകളാണുള്ളത്. പുതിയ കൗണ്‍സില്‍ രൂപീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട- ഇന്‍ഫോസി്‌സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ് ഗോപാലകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സമ്പനിയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ടൊരു പ്രഖ്യാപനം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
എസ് ഗോപാലകൃഷ്ണന്‍ , സിഒഒ എസ്.ഡി ഷിബുലാല്‍ എന്നിവര്‍ക്ക് പുറമെ ശ്രീനാഥ് ബട്ട്‌നി, വി.ബാലകൃഷ്ണന്‍, ചന്ദ്രശേഖര്‍ കകല്‍, പ്രസാദ് തൃകുടം, അശോക് വെമുറി, ബി.ജി ശ്രീനിവാസ്, സ്റ്റീവ് പ്രാറ്റ്, രാമദാസ് കാമത്ത്, നന്ദിത ഗുര്‍ജാര്‍, ബസ്ബ് പ്രധാന്‍ എന്നിവരും കൗണ്‍സിലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications