ജയ്പൂര്‍: യോഗ ഗുരു രാംദേവിനെതിരെ ട്രക്ക് മോഷണ കേസ്. ശ്യാം തങ്കര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയാണ് പരാതി നല്‍കിയത്. കടുകെണ്ണയുമായി ഹരിദ്വാറിലേയ്ക്ക് പോയ ഒരു ട്രക്ക് വഴിയില്‍ വച്ച് രാംദേവും അനുയായികളും തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. ജയ്പൂരിലെ വിശ്വകര്‍മ്മ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രാംദേവും അദ്ദേഹത്തിന്റെ ആറ് അനുയായികളും ചേര്‍ന്ന് ട്രക്ക് മോഷ്ടിച്ചെന്നും ഡ്രൈവറെ തടവിലാക്കിയിരിക്കുകയാണെന്നുമാണ് ആരോപണം. ഹരിയാനയിലെ നാര്‍ണുവലില്‍ നിന്ന് ഹരിദ്വാറിലേയ്ക്ക് കടുകെണ്ണ കൊണ്ടു പോകുകയായിരുന്ന ട്രക്കാണ് കാണാതായത്. ജൂണ്‍ 25 ന് പുറപ്പെട്ട ട്രക്ക് സമയത്തിന് ഹരിദ്വാറിലെത്തിയില്ല. തുടര്‍ന്ന് ഡ്രൈവറെ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. എണ്ണ ഇറക്കേണ്ടിയിരുന്ന ഹരിദ്വാറിലെ കമ്പനിയില്‍ വിളിച്ചപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ സത്യമാണോ എന്ന് അന്വേഷിച്ചു വരുന്നതേ ഉള്ളൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
A transport company has registered an FIR with Vishwakarma police station in Jaipur against Yoga guru Baba Ramdev and his pupils after its truck carrying mustard oil disappeared along with the driver on its way to Hardwar. Oil was to be supplied to a firm in Hardwar. The police said that the matter is being investigated.