കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനം: മരണസംഖ്യ 19 ആയി

  • By Lakshmi
Google Oneindia Malayalam News

മുംബൈ: ജൂലൈ 13ന് ബുധനാഴ്ച മുംബൈയില്‍ നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. സ്‌ഫോടനത്തില്‍ പരിക്കേറ്റ് സെയ്ഫി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒരാളാണ് മരിച്ചത്.

ബിരിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ദുരന്ത നിയന്ത്രണ സെന്ററിലെ ഉദ്യോഗസ്ഥനായ ബാബുലാല്‍ ദാസ് ആണ് ശനിയാഴ്ച മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബാബുലാല്‍ മരിച്ചത്.

ഇതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സവേരിബസാറിലെ സ്‌ഫോടനത്തിനായി ബോംബ് സ്ഥാപിച്ചിരുന്ന സ്‌കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബുധനാഴ്‌ചയാണു മുംബൈയിലെ ദാദര്‍, ഓപ്പറ ഹൗസ്‌, ബസാര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്‌. 18 പേര്‍ സംഭവസ്‌ഥലത്ത്‌വച്ച്‌ മരിച്ചിരുന്നു. പരുക്കേറ്റ 131 പേരില്‍ 20 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്‌.

English summary
A man, who sustained serious injuries in the July 13 triple blasts here, today died in a city hospital, taking the death toll in the bombings to 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X