കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനം: സുപ്രധാന വിവരം ലഭിച്ചു

  • By Lakshmi
Google Oneindia Malayalam News

Mumbai Blast
മുംബൈ: ജൂലൈ 13ന് നടന്ന മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍. സവേരി ബസാറിലെ സ്‌ഫോടനത്തിനായി ബോംബ് സ്ഥാപിച്ചിരുന്ന സ്‌കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞു.

സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മറ്റു സംസ്ഥാനങ്ങളിലെ എടിഎസ്സുകളുടെ സഹായവും തേടിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ.) ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

സ്‌ഫോടനം നടന്നു മൂന്നുദിവസമായിട്ടും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഭീകരവിരുദ്ധ സ്‌ക്വാഡും ക്രൈംബ്രാഞ്ചും സംയുക്തമായിട്ടാണ് അന്വേഷണം നടത്തുന്നത്.

അധോലോക സംഘാംഗങ്ങളും ഗുണ്ടകളുമുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നുണ്ട്. സ്‌ഫോടനം നടന്ന മൂന്ന് സ്ഥലങ്ങളിലും സ്ഥാപിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളടങ്ങിയ 11 സി.ഡി കള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

അതിര്‍ത്തിക്കപ്പുറത്തുനിന്നെത്തിയ ഇമെയില്‍ സന്ദേശം സൈബര്‍ വിദഗ്ധരും പരിശോധിക്കുന്നുണ്ട്. നേരത്തേ അറസ്റ്റിലായ രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടേറെപ്പേരെ മുംബൈ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യുന്നുമുണ്ട്.

കനത്തമഴയില്‍ സ്‌ഫോടനസ്ഥലത്ത് അവശേഷിച്ച സുപ്രധാനതെളിവുകള്‍ നഷ്ടമായെന്ന റിപ്പോര്‍ട്ടില്‍ കാര്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. സേ്ഫാടകവസ്തുക്കളുടെ അവശിഷ്ടവും രക്തസാമ്പിളുമുള്‍പ്പെടെയുള്ളവ ഫോറന്‍സിക് വിദഗ്ധര്‍ശേഖരിച്ചിട്ടുണ്ട്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.കളിലെ ദൃശ്യങ്ങളും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച നടന്ന മൂന്നു സ്‌ഫോടനങ്ങളിലായി 18 പേരാണ് മരിച്ചത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

English summary
Investigating agencies have identified a two-wheeler in which one of the bombs of Wednesday's Mumbai serial blasts had been planted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X