കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായിബാബയുടെ മരണം: ഭൂമി വില ഇടിഞ്ഞു

  • By Nisha Bose
Google Oneindia Malayalam News

Saibaba
പുട്ടപര്‍ത്തി: സത്യസായി ബാബ എന്ന ഒരാളെ ആശ്രയിച്ചായിരുന്നു പുട്ടപര്‍ത്തിയിലെ ഓരോ മണ്‍തരിയും നിലനിന്നിരുന്നത്. എന്നാല്‍ ആ സൂര്യന്‍ അസ്തമിച്ചപ്പോള്‍ എല്ലാവരും ഇരുട്ടിലായി.

സത്യസായി ബാബയുടെ ദര്‍ശനം തേടി വരുന്ന വിദേശീയരും സ്വദേശീയരുമായ ഭക്തരെ ആശ്രയിച്ചായിരുന്നു പുട്ടപര്‍ത്തിയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും നിലനിന്നിരുന്നത്. എന്നാല്‍ സായിബാബ അന്തരിച്ചതോടെ ഇവിടത്തെ ഭൂമി വില 40 ശതമാനം വരെ ഇടിഞ്ഞു. പുട്ടപര്‍ത്തിയില്‍ സ്‌ക്വയര്‍ ഫീറ്റിന് 800 മുതല്‍ 1000 രൂപ വരെ വിലയുണ്ടായിന്നു. സത്യസായി ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഭൂമി വില ഇടിഞ്ഞു തുടങ്ങിയിരുന്നു.

ഹോട്ടലുകളിലെ കച്ചവടം പകുതിയായി ചുരുങ്ങി. റിക്ഷകളില്‍ കയറാന്‍ ആളില്ല. പല ഹോട്ടലുകളുടേയും മുന്നില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് ബോര്‍ഡുകള്‍ തൂക്കിയിട്ടിരിക്കുന്നതു കാണാം. ബാബയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 23ന് പുട്ടപര്‍ത്തിയില്‍ ഗുരുപൂര്‍ണ്ണിമ നടക്കും. ആ ഒരു ദിനത്തിനു വേണ്ടി കാത്തിരിയ്ക്കുകയാണ് പുട്ടപര്‍ത്തിക്കാര്‍. അതാണ് ഇനി ഏറ്റവും കൂടുതല്‍ ആളുകള്‍ പുട്ടപര്‍ത്തിയിലെത്തുന്ന ദിനം.

English summary
The transformation of Puttaparthi, a tiny hamlet into a big town having several multi-storeyed buildings made this place a hub for real-estate activities. With less than three-hour drive from IT city Bangalore, flats in Puttaparthi was most sought after for foreigners and big businessmen, who preferred to stay for longer days in order to have interview and darshan of Satya Sai Baba.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X