പറവൂര്‍ പീഡനം: ശനിയാഴ്ച തിരിച്ചറിയല്‍ പരേഡ്
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ശനിയാഴ്ച തിരിച്ചറിയല്‍ പരേഡ് നടത്തും. അഞ്ചുപേരെയാണ് മജിസ്‌ട്രേട്ടിന് മുമ്പാകെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുക. ഇതിന് മുമ്പ് നടന്ന തിരിച്ചറിയല്‍ പരേഡില്‍ എല്ലാവരെയും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. കേസില്‍ ഇതേവരെ 58 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇതിനിടെ കേസില്‍ ഒരാളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി മൊയ്തീന്‍(54)ആണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ ഓമന എന്ന ഇടനിലക്കാരിയുടെ സഹായത്തോടെ കുട്ടിയുടെ അച്ഛന്‍ സുധീര്‍ മൈതീന്റെ വീട്ടില്‍ കുട്ടിയെ എത്തിക്കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പറവൂര്‍ കേസിലെ പ്രതിയായ ഡോക്ടറുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ മറ്റൊരു ഡോക്ടറെ പിടികൂടുന്നതിനുള്ള ശ്രമവും പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
നേരത്തേ അറസ്റ്റിലായ തമിഴ്‌നാട് സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ: ശക്തിവേലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റ് കോഓര്‍ഡിനേറ്റര്‍ ചേര്‍ത്തല പള്ളിപ്പുറം വീട്ടില്‍ സാംസണെ റിമാന്‍ഡ് ചെയ്തു. സിനിമാരംഗത്ത് എക്‌സ്ട്രാനടിമാരെ നല്‍കിയിരുന്ന ഇയാള്‍ രണ്ടുപേര്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് കേസ്.












Click it and Unblock the Notifications