കോഴിക്കോട്: മഹാരാഷ്ട്രയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കെ.എ. റൗഫിനെ കോഴിക്കോട് പൊലീസ് ചോദ്യം ചെയ്തു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു വരുത്തിയാണ് റൗഫിനെ ചോദ്യം ചെയ്തത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റൗഫ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമ മുഖ്യനെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്മേലാണ് ചോദ്യം ചെയ്തത്.
മഹാരാഷ്ട്രയില്‍ നിന്നും കേരള ഡിജിപിയ്ക്കാണ് പരാതി ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കേരള പൊലീസ് മഹാരാഷ്ട്ര പൊലീസിന്റെ സഹായം തേടിയേയ്ക്കുമെന്ന് സൂചനയുണ്ട്.