കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല എസ്എംഎസ് വിവാദം: പിസി ജോര്‍ജ് രംഗത്ത്

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി പിജെ ജോസഫിനെതിരെയുള്ള എസ്എംഎസ് വിവാദത്തില്‍ പരസ്യമായ വാക്‌പോര് കൊഴുക്കുന്നു. ഈ സംഭവത്തില്‍ തനിയ്ക്ക് പങ്കുണ്ടെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവന വിവരക്കേടാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്.

പി.ജെ ജോസഫിനെതിരെ ഉയര്‍ന്ന എസ്.എം എസ് വിവാദത്തില്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയോ ഏതെങ്കിലും തരത്തില്‍ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസഫിനെതിരെ തെളിവു ലഭിച്ചാല്‍ ഒരുത്തനേയും വെറുതെവിടില്ലെന്നും ജോര്‍ജ് പറഞ്ഞു.

പി ജെ ജോസഫ് സമുന്നതനായ ഒരു നേതാവാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് എസ് എം എസ് ഗൂഡാലോചയക്ക് പിന്നില്‍. ജോസഫ് അശ്ലീല എസ് എം എസുകള്‍ അയച്ചു എന്ന് പരാതി നല്‍കിയ സ്ത്രീയെ തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൊടുപുഴയിലെ ഒരു യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ നമ്പറില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയാണ് വിവാദത്തിന് അടിസ്ഥാനം.

ഇതിന് പിന്നില്‍ പി.സി ജോര്‍ജിന് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്.

English summary
Cheif Vip CP George said that he is not intervened in the sms raw against Minister PJ Joseph. And he aslo alleged that sombody is trying to subotage the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X