ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 11,000 കോടി
ജനീവ: സ്വിറ്റ്‌സര്‍ലാന്റിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ 250 കോടി ഡോളറോളം(11,000 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ടെന്ന് സ്വിസ് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. സ്വിസ് നാഷണല്‍ ബാങ്ക് വക്താവ് വാള്‍ട്ടര്‍ മെയര്‍ ഇക്കാര്യമറിയിച്ചത്.
സ്വിസ് ബാങ്കുകള്‍ക്ക് ഇന്ത്യന്‍ നിക്ഷേപകരുമായുള്ള ബാധ്യത 2010ല്‍ 194.5 കോടി സ്വിസ് ഫ്രാങ്കാ (1113 കോടി രൂപ) ണെന്ന് മെയര്‍ പറഞ്ഞു. 2009ല്‍ ഇത് 196.5 കോടി സ്വിസ് ഫ്രാങ്കായിരുന്നു. 2008ല്‍ അത് 240 കോടി സ്വിസ് ഫ്രാങ്കായിരുന്നു. ഇത്രയും കാര്യങ്ങള്‍ മാത്രമേ സ്വിസ് നാഷണല്‍ ബാങ്ക് പ്രസിഡന്റിനുവേണ്ടി ഇപ്പോള്‍ പറയാനാവൂ എന്ന് മെയര്‍ പറഞ്ഞു.
ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപം ഒന്നരലക്ഷം കോടി ഡോളര്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക്ഷേപത്തെച്ചൊല്ലി രാജ്യത്ത് വിവാദം കൊഴുക്കുന്നതിനിടെയാണ് നിക്ഷേപത്തിന്റെ കണക്കുകള്‍ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബാങ്ക് നിക്ഷേപത്തിന്റെ രഹസ്യസ്വഭാവം അവസാനിപ്പിക്കുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാറിനുമേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. സര്‍ക്കാറുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ചില വിവരങ്ങള്‍ നല്‍കാവുന്ന രീതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ബാങ്കിങ് നിയമം ഭേദഗതി ചെയ്തുവരികയാണ്.












Click it and Unblock the Notifications