കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശല്യക്കാരെ പിടിക്കാന്‍ ബസില്‍ ക്യാമറ

  • By Lakshmi
Google Oneindia Malayalam News

മൈസൂര്‍: പോക്കറ്റടിക്കാരെയും കണ്ടര്‍ക്ടറോട് കയര്‍ക്കുന്നവരെയും സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും പിടികൂടാന്‍ ബസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ കര്‍ണാടാക ആര്‍ടിസി തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയെന്ന നിലയ്ക്ക് മൈസൂരിലെ സിറ്റി ബസുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചുതുടങ്ങി.

രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ ബസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ബസുകൡ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി യാത്ര സുഗമമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് സിസിടിവികള്‍ ഘടിപ്പിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

പോക്കറ്റടി, ആഭരണമോഷണം, മുതിര്‍ന്ന പൗരന്മാരോട് അപമര്യാദയായി പെരുമാറല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ബസ് ജീവനക്കാരോടുള്ള അപമര്യാദയായ പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് ഒരു ക്യാമറാ പരീക്ഷണത്തിന് അധികൃതര്‍ ഉയരുന്നത്.

ഇത്തരത്തില്‍ ക്യാമറകളില്‍ കുടുങ്ങുന്നവരെ പിടികൂടി നിമയത്തിന് മുന്നിലെത്തിക്കും. കാര്യമായ കുറ്റമാണ് ചെയ്യുന്നതെങ്കില്‍ അഴിക്കുള്ളിലാകുമെന്നകാര്യം ഉറപ്പാണ്. ഡ്രൈവറുടെ സീറ്റിന് മുകളിലും ബസ്സിന്റെ പിന്‍ഭാഗത്തുമായിട്ടാണ് ക്യമാറകള്‍ ഘടിപ്പിക്കുക.

ബസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇവ സ്വയം പ്രവര്‍ത്തനക്ഷമമാകും. ബാംഗ്ലൂരിലെ യൂണിവേഴ്‌സ് ടെലികോം കമ്പനിയുമായി ചേര്‍ന്നാണ് ഗതാഗത വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

English summary
Karnataka RTC installing CCTV cameras on buses to catch the picpocketers, and eve teasers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X