13/7: പൊലീസ് ചോദ്യം ചെയ്തയാള്‍ മരിച്ചു
മുംബൈ: ബുധനാഴ്ച മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത ആള്‍ ചികിത്സയിരിക്കെ മരിച്ചു.
2008ലെ അഹമ്മദാബാദ് സ്‌ഫോടന കേസിലെ പ്രതി അഫ്‌സല്‍ ഉസ്മാനിയുടെ സഹോദരന്‍ ഫൈസ് ഉസ്മാനിയാണ് പുലര്‍ച്ചെ ഒന്നരയോടെ മരിച്ചത്. ശനിയാഴ്ച ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഫൈസലിനെ കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വൈകിട്ട് ആറ് മണിയോടെ മുംബൈയിലെ ലോകമാന്യ തിലക് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. അതേസമയം പൊലീസിന്റെ പീഡനമാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് നാലു ദിവസമായി ഇയാളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നെന്നും, മരുന്നുകള്‍ കഴിച്ചിരുന്നില്ലെന്നും പൊലീസ് വക്താവ് പറഞ്ഞു. പീഡനം മൂലമാണ് ഫൈസല്‍ മരിച്ചതെന്ന ആരോപണം മുംബൈ പൊലീസ് അധികൃതര്‍ നിരാകരിച്ചു.












Click it and Unblock the Notifications