മുംബൈ സ്‌ഫോടനം: രേഖാചിത്രം തയ്യാറാക്കി

സ്‌ഫോടനങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന വിവിധ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ചിത്രം അയച്ചുകൊടുത്തിട്ടുണ്ട്. ഇത് ജനങ്ങള്‍ക്കായി പരസ്യമാക്കില്ലെന്നാണ് സൂചന. പോലീസിന് സ്ഥിരമായി വിവരങ്ങള്‍ നല്‍കുന്നവരെ ഈ രേഖാചിത്രം കാണിക്കുമെന്ന് ഒരു എടിഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇതിനിടെ സംഭവത്തെ കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എടിഎസ് മേധാവി രാകേഷ് മരിയ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ദില്ലി, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളുമായി എടിഎസ്. നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ മൂന്നിടത്ത് ജൂലായ് 13ന് ഉണ്ടായ സ്‌ഫോടത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications