മുങ്ങുന്ന അധ്യാപകന് വിദ്യാര്‍ഥികള്‍ വക ചെരുപ്പുമാല
ജംഷഡ്പൂര്‍: അറിയിപ്പില്ലാതെ സ്‌കൂളില്‍ ഇടക്കിടെ വരാതിരിക്കുകയും മുങ്ങുകയും ചെയ്യുന്ന അധ്യാപകന് വിദ്യാര്‍ത്ഥികളുടെ വക ചെരുപ്പുമാല.
ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലെ മുകുന്ദസായി പ്രാഥമിക വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് രക്ഷിതാക്കളുടെ സഹായത്തോടെ അധ്യാപകനെ ചെരുപ്പുമാലയിട്ട് 'ആദരിച്ചത്'.
ഏകാധ്യാപകവിദ്യാലയമാണിത്. അധ്യാപകനായ സഞ്ജയ് പെയ് ര മുന്നറിയിപ്പൊന്നുമില്ലാതെ രണ്ടുദിലസം അവധിയെടുത്തു. ഇതിന് ശേഷം ഗുരുപൂര്‍ണിമ ദിനമായ ശനിയാഴ്ച ഉച്ചയോടെ ഇയാള്‍ സ്‌കൂളിലെത്തിയപ്പോള്‍ രക്ഷിതാക്കളും ഗ്രാമവിദ്യാഭ്യാസ സമിതി തലവന്‍ ഫതു മുഗുന്ദും പ്രതിഷേധവുമായി വന്നു.
അധ്യാപകന്‍ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ ചെരുപ്പുമാല അണിയിച്ചു. 32 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്.
സംഭവത്തിന് ശേഷം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അധ്യാപകന്‍ മാപ്പു പറഞ്ഞു. സ്ഥിരമായി സ്‌കൂളിലെത്തിക്കൊള്ളാമെന്ന് എല്ലാവര്‍ക്കും വാക്കു നല്‍കുകയും ചെയ്തു.












Click it and Unblock the Notifications