യോഗക്കിടെ അധ്യാപകരുടെ പീഡനം ചിത്രമെടുക്കല്‍
മധുര: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിയ്ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്.
തമിഴ്‌നാട്ടിലെ മധുരയില്‍ പോത്തുമ്പയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരായ ഷണ്‍മുഖന്‍, അമേലി, ആരോക്യസ്വാമി എന്നിവരാണ് കുട്ടികളെ പീഡിപ്പിച്ചത്.
സ്‌കൂളിലെ യോഗ ക്ലാസിനിടെയാണ് അധ്യാപകര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തത്.
പത്താംക്ലാസില്‍ പഠിയ്ക്കുന്ന ഒരു കുട്ടി സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതോടെയാണ് സംഭവം രക്ഷിതാക്കള്‍ അറിഞ്ഞത്. ഇതിന് പിന്നാലെ മറ്റു ചില കുട്ടികളും സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ വീട്ടുകാരെ അറിയിച്ചു.
പ്രശ്‌നം വഷളായതോടെ മൂന്ന് അധ്യാപകരും ഒളിവില്‍പ്പോവുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിപ്രകാരം അധ്യാപകര്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications