Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് അഞ്ചാം മന്ത്രി; എതിര്‍പ്പില്ലെന്ന് മാണി

KM Mani
ദില്ലി: മുസ്ലീം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിന് എതിര്‍പ്പില്ലെന്നു കെഎം മാണി. കേരള കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

മൂന്നാമതൊരു മന്ത്രി സ്ഥാനം കിട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതിനു പകരമാണ് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചത്. അതോടെ കേരള കോണ്‍ഗ്രസിന്റെ ആവശ്യങ്ങളെല്ലാം നിറവേറിയെന്നും അദ്ദേഹം അറിയിച്ചു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കെഎം മാണി.

കേരള കോണ്‍ഗ്രസ് എമ്മില്‍ കത്തിപ്പടരുന്ന പി.ജെ.ജോസഫിനെതിരായ എസ്എംഎസ് വിവാദത്തെ കുറിച്ച് തനിക്ക് അറിയില്ല. യാത്രയിലായതിനാല്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ല. വിഷയം പരിശോധിച്ച ശേഷം പ്രതികരിയ്ക്കാമെന്നും കെഎം മാണി പറഞ്ഞു.

സംസ്ഥാന ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനാകാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും ധനമന്ത്രി വെളിപ്പെടുത്തി. സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മാണിയുടെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+