പറവൂര്‍ കേസ്: രണ്ടാമത്തെ ഡോക്ടറും സൗദിയില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന പ്രവാസി ഡോക്ടര്‍ സൗദി അറേബ്യയിലാണെന്ന് സൂചന. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഇയാള്‍ ഇപ്പോള്‍ സൗദിയിലുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വിവരം കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ഏതാനും മാസംമുമ്പാണു ദമാമിലെ ക്ലിനിക്കില്‍ ഡോക്ടര്‍ ജോലിക്കെത്തിയത്. നിരപരാധിയാണെന്നും കേസില്‍ നേരിട്ടു ബന്ധമില്ലെന്നുമാണു ഡോക്ടറുടെ വാദം. ഉടന്‍ നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നറിയുന്നും സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട ചിലര്‍ താനറിയാതെ തന്റെ ഫഌറ്റും വാഹനവും ഉപയോഗിച്ചതാണു വിനയായതെന്നാണ് ഇയാള്‍ പറയുന്നത്. പറവൂര്‍ പീഡനക്കേസില്‍ പ്രതിയായ ഡോക്ടര്‍ വിപിന്‍ സഖറിയയുടെ മരണത്തിനു പിന്നാലെയാണു പ്രതിപ്പട്ടികയിലെ രണ്ടാമത്തെ ഡോക്ടറും ദമാമിലുണ്ടെന്ന വാര്‍ത്ത പ്രചരിക്കുന്നത്.
ഇരുവരും ജോലി ചെയ്യുന്ന ക്ലിനിക്കിനെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നാട്ടിലെത്തി കീഴടങ്ങണമെന്നു ബന്ധുക്കള്‍ മുഖേന പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നു.
ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചപ്പോഴാണു ഡോക്ടര്‍ വിപിന്‍ സഖറിയ ബഹ്‌റൈന്‍ കോസ്‌വേക്കു സമീപമുള്ള കടലില്‍ ചാടി ആത്മഹത്യചെയ്തത്.












Click it and Unblock the Notifications