ബാഗ്ദാദ്: അമേരിക്കന്‍ അധിനിവേശത്തില്‍ വധിക്കപ്പെട്ട ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ രണ്ട് അര്‍ധസഹോദരന്മാരടക്കം മുന്‍ സര്‍ക്കാരിലെ അഞ്ച് പ്രമുഖരെ ഒരു മാസത്തിനകം വധിക്കും. ഇവരെ വ്യാഴാഴ്ച യുഎസ് സൈന്യം കൈമാറിയതായി ഇറാഖി സര്‍ക്കാരിന്റെ നീതിന്യായ മന്ത്രാലയ വക്താവ് ഹൈദര്‍ അല്‍ സാദി അറിയിച്ചു.
സദ്ദാമിന്റെ അര്‍ധസഹോദരന്മാരായ വത്ബാന്‍ ഇബ്രാഹിം ഹസന്‍ , സബാവി ഇബ്രാഹിം അല്‍ തിക്രിത്തി എന്നിവരെയും മുന്‍ പ്രതിരോധമന്ത്രി സുല്‍ത്താന്‍ ഹാഷിം അഹമ്മദിനെയും മുന്‍ ജനറല്‍മാരായ ഹുസൈന്‍ റഷീദ് അല്‍ തിക്രിത്തിയെയും അസീസ് സലേ നുമാനെയുമാണ് വധിക്കുന്നത്. വിവിധ കേസുകളിലാണ് അഞ്ചു പേരുടെയും വിധി.
ഇറാഖി നിയമപ്രകാരം വധശിക്ഷ നടപ്പാക്കാന്‍ പ്രസിഡന്റിന്റെ അംഗീകാരം ആവശ്യമാണ്. പ്രസിഡന്റ് ജലാല്‍ തലബാനി ഉത്തരവ് ശരിവെച്ചാല്‍ ഒരു മാസത്തിനിടെ വധശിക്ഷ നടപ്പാക്കുമെന്ന് പ്രസിഡന്‍സി കൗണ്‍സില്‍ സന്ദര്‍ശിച്ച നീതിന്യായമന്ത്രി ഹസന്‍ അല്‍ ഷമ്മാരി അറിയിച്ചു.
Iraq will execute two of Saddam Hussein's half-brothers within a month along with three other former regime figures, an official said on Friday after the five were handed over by the US military