Get Updates
Get notified of breaking news, exclusive insights, and must-see stories!

മലവെള്ളപ്പാച്ചിലില്‍ അഞ്ചംഗകുടുംബം അകപ്പെട്ടു

Indore: Family on picnic swept away by wave
ഇന്‍ഡോര്‍: വിനോദയാത്രയ്‌ക്കെത്തിയ അഞ്ചംഗ കുടുംബത്തിലെ മൂന്ന് പേര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ഇന്‍ഡോറിലെ പടല്‍പനിയിലാണ് സംഭവം. ഏഴുപേര്‍ അടങ്ങുന്ന സംഘം പുഴയിലിറങ്ങി നില്‍ക്കെവെ പൊടുന്നനെയാണ് മലവെള്ളം കുത്തിയൊലിച്ചുവന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ രണ്ടുപേരെ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തി.

എന്നാല്‍ പുഴയുടെ മധ്യത്തിലുള്ള ഒരു പാറയില്‍പ്പെട്ടുപോയവര്‍ പരസ്പരം കൈ കോര്‍ത്ത് കുറച്ച് നേരം ഒഴുക്കിനെതിരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒരാളുടെ കാല്‍ വഴുതിയതോടെ എല്ലാവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

അതിശക്തമായ വെള്ളപ്പാച്ചിലായിരുന്നതിനാല്‍ കരയില്‍ നില്‍ക്കുന്നവര്‍ക്ക് ഇവരെ സഹായിക്കാനും കഴിഞ്ഞില്ല.

കലങ്ങിമറിഞ്ഞ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ എല്ലാവരും 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തില്‍പെട്ട് താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. ഇവര്‍ മലവെള്ളപ്പാച്ചിലില്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഭയാനകമാണ്.

ഹര്‍ദ സ്വദേശികളായ നനുരാം (25), ബദ്‌നാവര്‍ അനിഷ്ഖ് (18), ചവി (22), ചന്ദ്രശേഖര്‍ രാത്തി (55), മുതിഥ രതി (22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ചവിയുടെ ജഡം മാത്രമാണ് കണ്ടെടുക്കാനായത്. മുതിഥയ്ക്കും ചന്ദ്രശേഖറിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+