പെട്ടിയില്‍ ഒളിച്ച ബാലന്‍ ശ്വാസംമുട്ടി മരിച്ചു
മധുര: ക്ലാസിലെ കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കുമ്പോള്‍ മരപ്പെട്ടിയ്ക്കുള്ളില്‍ ഒളിച്ച ബാലന്‍ ശ്വാസം മുട്ടി മരിച്ചു. മധുരയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള തിരുമംഗലത്തെ കിലവനേരി പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ജയസൂര്യയാണ് (8) അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മുതല്‍ ജയസൂര്യയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിയും നല്‍കി. ഞായറാഴ്ച രാത്രി സ്‌കൂളില്‍ നിന്ന് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ക്ലാസിലെ ഒരു മരപ്പെട്ടിയില്‍ ബാലന്‍ മരിച്ചുകിടക്കുന്നത്് കണ്ടത്.
ശനിയാഴ്ച കൂട്ടുകാരുമൊത്ത് ക്ലാസില്‍ ഒളിച്ചുകളിച്ച ജയസൂര്യ പെട്ടിയില്‍ കയറി ഒളിക്കുകയും ആരോ പെട്ടി അറിയാതെ പൂട്ടുകയും ചെയ്തതായിരിക്കുമെന്ന് കരുതുന്നു. ജയസൂര്യ വീട്ടില്‍ പോയെന്ന് കൂട്ടുകാരും സ്‌കൂളില്‍ നിന്ന് മടങ്ങി.












Click it and Unblock the Notifications