Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ഫോടനം നടത്താന്‍ 2 കോടി വാഗ്ദാനം

ലക്‌നൗ: മീററ്റില്‍ സ്‌ഫോടനം നടത്താന്‍ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതി. മീററ്റ് സ്വദേശിയായ ഹാഷിം ഇലാഹിയെന്ന ഇറച്ചികച്ചവടക്കാരനാണ് ജൂലായ് 13 ന് തനിയ്ക്ക് 3 ഫോണ്‍ കോളുകള്‍ വന്നെന്നു കാണിച്ച് പോലീസിനു പരാതി നല്‍കിയത്. ബോംബുകള്‍ സ്ഥാപിച്ച് സ്‌ഫോടനം നടത്തിയാല്‍ രണ്ടു കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം.

9837173840, + 3444050 + 7868970150 എന്നീ നമ്പറുകളില്‍ നിന്നാണ് കോളുകള്‍ വന്നതെന്ന് ഹാഷിം പോലീസിനോട് പറഞ്ഞു. മുസ്ലീങ്ങളുടെ വിശുദ്ധ നമ്പറായ 786 ല്‍ തന്റെ മൊബൈല്‍ നമ്പര്‍ അവസാനിക്കുന്നതു കൊണ്ടാണ് തന്നെ ഈ കൃത്യത്തിനു തിരഞ്ഞെടുത്തതെന്നും ഹാഷിം പറയുന്നു.

ഈ പരാതിയുടെ അന്വേഷണം പ്രത്യേക ദൗത്യ സേനയ്ക്കു കൈമാറിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇറാനില്‍ നിന്നാണ് ഫോണ്‍ വന്നിട്ടുള്ളതെന്നു വ്യക്തമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+