യഥാര്‍ത്ഥത്തില്‍ ഷാരൂഖ് ഒരു വില്ലന്‍ : ശിവസേന

വെള്ളിത്തിരയില്‍ നായകനായി തിളങ്ങുന്ന ഷാരൂഖ് യഥാര്‍ഥജീവിതത്തില്‍ വില്ലനാണെന്ന് സാമ്‌ന മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
നടി കത്രീന കൈഫിന്റെ ജന്മദിനവും തന്റെ ഏറ്റവും പുതിയ ചിത്രമായ 'സിന്ദഗി മിലേഗി നാ ദോബ്‌റ' എന്ന ചിത്രത്തിന്റെ സ്വാകാര്യപ്രദര്‍ശനത്തന്റെയും ഭാഗമായിട്ടാണ് ഷാരൂഖ് മുംബൈയില്‍ വിരുന്ന് നടത്തിയത്.
മുംബൈ സ്‌ഫോടനം നടന്നത് ജൂലൈ 13ന് ബുധനാഴ്ചയായിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയായിരുന്നു വിരുന്ന്. സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചിട്ടും ഷാരൂഖ് നേരത്തേ നിശ്ചയിച്ച വിരുന്ന് മാറ്റിവയ്ക്കാതിരുന്നതാണ് സേനയെ ചൊടിപ്പിച്ചത്.
കത്രീന കൈഫ്, കരണ്‍ ജോഹര്‍, ഹൃഥ്വിക്‌റോഷന്‍, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, ചുങ്കിപാണ്ഡെ, അഭയ് ഡിയോള്‍ എന്നീ പ്രമുഖരും ഷാരൂഖിന്റെ വിരുന്നില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications