ഷിര്‍ദ്ദി സായി ക്ഷേത്രത്തില്‍ 3ദിനം കൊണ്ട് 5കോടി

3.75 കോടി രൂപ പണമായിട്ടാണ് കിട്ടിയിരിക്കുന്നത്. ബാക്കി 1.75 കോടിവിലമതിയ്ക്കുന്ന സ്വര്‍ണവും മറ്റുവസ്തുക്കളുമാണ് ലഭിച്ചിരിക്കുന്നത്.
രണ്ടര ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഈ മാസം 14 മുതല്‍ 16 വരെ നടന്ന ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ക്കിടെ 'ശ്രീ സായിബാബ സന്‍സ്താന്‍' സന്ദര്‍ശിച്ചു. പണവും സ്വര്‍ണവും കൂടാതെ കിരീടം, നെക്ലസ്, സാമ്പ്രാണിത്തട്ട്, സായി പ്രതിമ എന്നിവയും കാണിക്കയായി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ എല്ലാ വര്‍ഷങ്ങളിലെയും പോലെ ഇത്തവ ഭക്തജനപ്രവാഹമുണ്ടായില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മുംബൈ സ്‌ഫോടനപരമ്പരയാണ് ഇതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications