കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ താലിബാന്‍

  • By Lakshmi
Google Oneindia Malayalam News

Terrorist
അഹമദാബാദ്: ഇന്ത്യയിലുടനീളം വന്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ അഫ്ഗാനിസ്താനിലെ ഭീകര സംഘടനയായ താലിബാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.

താലിബാനും ഇന്ത്യന്‍ മുജാഹിദ്ദിനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഡാനിഷ് റിയാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മുംബയ് സ്‌ഫോടനക്കേസില്‍ സംശയിക്കുന്ന കൊല്‍ക്കത്തയിലെ ഭീകരന്‍ ഹാരൂണ്‍ അടക്കം 5 ഭീകരനേതാക്കളുമായി ഡാനിഷ് നടത്തിയ ഇ മെയില്‍ സന്ദേശങ്ങളും കത്തിടപാടുകളും കണ്ടെത്തിയതായും ഇ മെയിലില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ജൂണില്‍ വഡോദരയില്‍ നിന്നാണ് ഡാനിഷ് അറസ്‌റിലായത്. യുവാക്കളെ റിക്രൂട്ട് ചെയ്ത പാകിസ്താനിലും അഫ്ഗാനിസ്തനിലും പരിശീലനം നല്‍കുന്നതിനുവേണ്ടിയായിരുന്നു ഈ സന്ദേശങ്ങള്‍.

പത്ത് യുവാക്കളെ തിരഞ്ഞെടുത്ത പരിശീലനത്തിലായിരുന്നു വ്യവസ്ഥ. ഇക്കാര്യം െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഡാനിഷ് ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യാനായിരുന്നു ഇതെന്നാണ് പൊലീസിന്റെ സംശയം.

സാമ്പത്തിക പരാധീനത മറികടക്കാന്‍ മധ്യപ്രദേശിലെ ഒരു ബാങ്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൊള്ളയടിച്ചിരുന്നു. ഈ സംഭവത്തില്‍ 17 പേര്‍ അറസ്‌റിലായിരുന്നു.

English summary
Terror outfit Indian Mujahideen has tied up with Taliban for sinister plans in India. Crime branch officers, who arrested a key IM operative, Danish Riyaz, in June claim to have unearthed details of the joint venture between IM and Taliban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X