Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്കി ഭാര്യയെ കൊന്ന് പെട്ടിയിലടച്ചു

നോയിഡ: ഫാഷന്‍ ഡിസൈനറായ ഭാര്യയെ കൊന്ന് പെട്ടിയിലാക്കിയ ഭര്‍ത്താവ് അറസ്റ്റിലായി. സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ ഷാവേന്ദ്ര മിശ്ര (24) യാണ് അറസ്റ്റിലായത്. ഭാര്യ പ്രഗ്യ (22)യാണ് കൊല്ലപ്പെട്ടത്.

കൊല നടത്തിയ ശേഷം പ്രഗ്യയുടെ അച്ഛനെ വിളിച്ച് ഷാവേന്ദ്ര കുറ്റസമ്മതം നടത്തിയതാണ് ഇയാളെ അറസ്റ്റു ചെയ്യാന്‍ സഹായിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവരം അറിഞ്ഞ പ്രഗ്യയുടെ ഒരു ബന്ധു പോലീസിന് ഫോണ്‍ ചെയ്യുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷാവേന്ദ്രയെ അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു.

തലയ്ക്കടിച്ചാണ് പ്രഗ്യയെ കൊലപ്പെടുത്തിയതെന്ന് ഷാവേന്ദ്ര പോലീസിനോട് വെളിപ്പെടുത്തി. ഇതിനു ശേഷം മൃതദേഹം കട്ടിലിനടിയിലുള്ള പെട്ടിയിലാക്കുകയായിരുന്നു. മൃതദേഹം പോലീസ് പിന്നീട് കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

2005 ജൂണ്‍ 22നായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ സ്ഥിരമായി വഴക്കടിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രഗ്യ പുതുതായി ജോലിയ്ക്കു കയറിയ കമ്പനിയില്‍ വിവാഹിതയാണെന്ന വിവരം മറച്ചു വച്ചിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+