കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ പിഎസിനെതിരെ ബാലവേയ്ക്ക് കേസ്

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യാമില്ലാ കേസെടുത്തു.

ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഎസ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ ജോലിയ്ക്കുനിന്ന കോഴിക്കോട് പയ്യോളി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

പിന്നീട് കോഴിക്കോട്ടുനിന്നുതന്നെ കുട്ടിയെ കണ്ടെത്തി. പിന്നീട് കുട്ടി ലൈംഗികപീഡനത്തിരയായതായി വ്യക്തമായിരുന്നു.

കാണാതായ ദിവസം ഈ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം കന്യാകുമാരിയില്‍ പോയിരുന്നുവത്രേ. റെയില്‍വെ സ്‌റ്റേഷനില്‍ വച്ചാണ് ഈ യുവാവിനെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കന്യാകുമാരിയില്‍ എത്തിയ ഇവര്‍ ലോഡ്ജില്‍ മുറിയെടുത്ത് ഒപ്പം താമസിച്ചു. യുവാവിനൊപ്പം കഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പൊലീസ് പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കന്യാകുമാരിയില്‍ നിന്ന് തിരിച്ചുവരുന്ന വഴി പെണ്‍കുട്ടി നെടുമങ്ങാട്ട് ഇറങ്ങി. ഇവിടെ നിന്ന് പയ്യോളിയിലേക്ക് പോവുകയായിരുന്നു.

പിന്നീട് പയ്യോളിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

പെണ്‍കുട്ടിയെ കന്യാകുമാരിയില്‍ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുത്തിട്ടുണ്ട്. യുവാവിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

English summary
Police registered a case against Opposition leader VS Achuthanandan's Additional Private secretary in connection with Child Labour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X