തൃശൂരില്‍ അനസ്‌തേഷ്യ നല്‍കി പീഡനശ്രമം
ശസ്ത്രിക്രിയയ്ക്ക് അനസ്‌തേഷ്യ നല്‍കിയ രോഗിയെ നഴ്‌സിംഗ് അസിസ്റ്റന്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെതിരേയാണ് ആരോപണമുയര്‍ന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന എടപ്പാള്‍ സ്വദേശിനിയെയാണ് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചത്.
മൂത്രത്തില്‍ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച നടന്ന സംഭവത്തെക്കുറിച്ചു യുവതി ഞായറാഴ്ചയാണ് ഭര്‍ത്താവിനെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു.
പരാതിയെ തുടര്‍ന്ന് രണ്ട് നഴ്‌സിംഗ് അസിസ്റ്റന്റുമാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഴ്‌സിങ് അസിസ്റ്റന്റ് ഗേഡ്‌ലി പോളിനെ യുവതി പിന്നീട് തിരിച്ചറിഞ്ഞു.
സംഭവത്തെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പ്രതിഷേധം നടത്തി. പ്രവര്‍ത്തകര്‍ ആരോപണ വിധേയരായ നഴ്‌സിംഗ് അസിസ്റ്റന്റുമാരെ കൈയേറ്റം ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications