കാമുകനുമായി ഇടഞ്ഞു: യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു
ചേര്‍ത്തല: ഞായറാഴ്ച അവധിദിനം ചെലവിടാനെത്തിയ കമിതാക്കള്‍ തമ്മില്‍ പൊതുസ്ഥലത്ത് തര്‍ക്കം. തര്‍ക്കത്തിന് പിന്നാലെ കലിമൂത്ത കാമുകി പൊതുസ്ഥലത്തുവച്ചുതന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തര്‍ക്കത്തിനൊടുവില്‍ ദേഷ്യംമൂത്ത കാമുകി ബ്ലേഡ് ഉപയോഗിച്ച് കൈയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. വൈക്കം സ്വദേശികളായ ഇരുപത്തഞ്ചുകാരിയും മുപ്പതുകാരനുമാണ് ഞായറാഴ്ച തവണക്കടവ് ജെട്ടിയ്ക്ക് സമീപത്ത് വച്ച് ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
സംസാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കാമുകി കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈയിലെ ഞരമ്പു മുറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. പിന്നാലെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇരുവരെയും സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന്ു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി കമിതാക്കളെ അവരോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു.












Click it and Unblock the Notifications