കത്തികാട്ടി നഗ്‌നചിത്രമെടുത്ത കേസ്; പരാതി വ്യാജം
കോട്ടയം: യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി നഗ്‌നചിത്രം എടുത്തുവെന്ന പരാതി വ്യാജമെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.
പള്ളിക്കത്തോട് സ്‌റ്റേഷനില്‍ 15ാം മൈല്‍ സ്വദേശിനിയായ യുവതിയാണ് തന്നെ അജ്ഞാതനായ ഒരാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നഗ്‌നചിത്രമെടുത്തുവെന്ന് പരാതി നല്‍കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
മൈക്കാട് ജോലി ചെയ്യുന്ന യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴായിരുന്നു സംഭവം. സംഭവം നടന്ന് പിറ്റേന്ന് ഉച്ചയോടെയാണ് യുവതി സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണ് എന്ന നിഗമനത്തിലെത്തിയത്.












Click it and Unblock the Notifications