Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹുസ്‌നി മുബാറക്ക് അബോധാവസ്ഥയില്‍

Hosni Mubarak
കയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ ആരോഗ്യനില തീര്‍ത്തും വഷളായതായി റിപ്പോര്‍ട്ട്. മുബാറക് ഇപ്പോള്‍ കോമ അവസ്ഥയിലാണെന്ന് മുബാറക്കിന്റെ അഭിഭാഷകനെ ഉദ്ധരിച്ചു ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ആശുപത്രി വൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

അഴിമതി, അധികാര ദുര്‍വിനിയോഗം, പൊതുപണം ധൂര്‍ത്തടിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ എണ്‍പത്തിമൂന്നുകാരനായ മുബാറക്ക് ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മുബാറക്കിനെ ഏപ്രിലില്‍ ഷറം അല്‍ ഷെയ്ഖിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുബാറക്കിനെ ആശുപത്രിയില്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികള്‍ ഓഗസ്റ്റ് മൂന്നിനു തുടങ്ങാനിരിക്കെയാണ് എണ്‍പത്തിമൂന്നുകാരനായ മുബാറക്ക് അബോധാവസ്ഥയിലായത്.

ഈജിപ്തിലുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളെ തുടര്‍ന്നു ഫെബ്രുവരി 11ന് മുബാറക്ക് അധികാരത്തില്‍ നിന്നു പുറത്താക്കപ്പെടുകയായിരുന്നു.

പ്രക്ഷോഭങ്ങളില്‍ കുറഞ്ഞത് 800 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ നടപടി വേണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+