ഇബെയില്‍ അമ്മ മക്കളെ വില്‍ക്കാന്‍ വച്ചു
സിഡ്‌നി: ആസ്‌ത്രേലിയക്കാരിയായ അമ്മ സ്വന്തം കുഞ്ഞുങ്ങളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചു. ആസ്‌ത്രേലിയയിലെ വിക്ടോറിയ സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈന്‍ ലേല സൈറ്റായ ഇബെയില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
കുട്ടികളുടെ ഫോട്ടോകളും ഇവര്‍ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഒരാണ്‍കുട്ടിയെയും ഒരു പെണ്‍കുട്ടിയുടെയുമാണ് ലേലത്തിന് വച്ചിരിക്കുന്നത്, രണ്ടുപേര്‍കും പത്തുവയസ്സിന് താഴെയാണ് പ്രായം. കുട്ടികളെ വില്‍ക്കാന്‍ വച്ചതിനൊപ്പം അവര്‍ ഒരു നീളമേറിയ കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
നെറ്റില്‍ കുട്ടികളെ വില്‍ക്കാന്‍ വച്ചത് കണ്ടവരില്‍ ആരോ ഒരാള്‍ നല്‍കിയവിവരത്തെത്തുടര്‍ന്ന് പൊലീസ് ഇപ്പോള്‍ ഈ മുപ്പതുകാരിയ്‌ക്കെതിരെ കേസെടുക്കാനുള്ള ശ്രമത്തിലാണ്. തന്റെ ഈ പ്രവൃത്തി ഒരു തമാശയാണെന്നാണ് ഇവര്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് കുട്ടികളെ നല്‍കുമെന്നാണ് ഇവരുടെ വാഗ്ദാനം.
അമ്മ കുട്ടികളെ വില്‍ക്കാന്‍ വച്ചിരിക്കുന്നതും അവരെ വാങ്ങാനായി ആളുകള്‍ ലേലം നടത്തുന്നതും ഞെട്ടിപ്പിക്കുന്നകാര്യമാണെന്നാണ് വിക്ടോറിയ പൊലീസ് പറയുന്നത്.












Click it and Unblock the Notifications